പെരിയഡുക്ക: സ്‌കൂൾ വിട്ടു വീടിന് സമീപം വാഹനത്തിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി മരിച്ചു. കാസർകോട് പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
സ്‌കൂൾ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങിയ വിദ്യാർഥിനിയാണ് ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുത്തപ്പോളാണ് അപകടത്തിൽ പെട്ടത് .
സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ആയിഷ നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ്.