കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട കേസിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ പ്രിന്‍സിപ്പാള്‍ ഷൈജുവിന്റേയും വിശാഖിന്റേയും ഹര്‍ജികളാണ് തള്ളിയത്. പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങണം. പ്രതികള്‍ ജൂലൈ 4 ന് പൊലീസ് മുമ്പാകെ ഹാജരാകണമെന്ന്കോ ടതി നിർദേശിച്ചു.
ആള്‍മാറാട്ടക്കേസില്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതി മുന്‍പ്രിന്‍സിപ്പാള്‍ ജി. ഷൈജുവും രണ്ടാം പ്രതി വൈശാഖുമാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. തനിക്ക് കേസില്‍ പങ്കില്ലെന്നും തെരഞ്ഞെടുപ്പിൽ ജയിച്ച അനഘ പിന്മാറിയപ്പോള്‍ തന്റെ പേര് യൂണിവേഴ്സിറ്റിക്ക് അയക്കുകയായിരുന്നുവെന്നുമായിരുന്നു വിശാഖിൻ്റെ വാദം.
ആരെങ്കിലും പിന്മാറിയാല്‍ തെരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്നും അല്ലാതെ മറ്റൊരാളുടെ പേര് അയക്കുകയല്ല വേണ്ടതെന്നും കോടതി പരാമര്‍ശിച്ചിരുന്നു. തനിക്ക് ദുരുദ്ദേശമുണ്ടായിരുന്നില്ലെന്നും അറിവില്ലായ്മ സംഭവിച്ചുവെന്നും കൃത്രിമം നടന്നിട്ടില്ലെന്നും ഷൈജുവും ബോധിപ്പിച്ചു.