Share this Article
കൊടകര കുഴല്‍പ്പണ കേസ്; സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം; കെ മുരളീധരന്‍
muralidharan

കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ കെ.മുരളീധരന്‍. ഇ.ഡി അന്വേഷണത്തിന് സംസ്ഥാനം ഔദ്യോഗികമായി ആവശ്യപ്പെടണം. ഇതില്‍ ഒരുപാട് ദുരൂഹതകള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആവശ്യപ്പെട്ടാല്‍ ഇ.ഡിക്ക് വരേണ്ടിവരും. തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് ഈ വിഷയം ഉപയോഗിക്കുന്നത്. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories