റിയാദ്: ഹജ്ജ് നിർവഹിക്കാൻ മുൻ ടെന്നീസ് താരം സാനിയ മിർസ സൗദിയിലെത്തി. സാനിയക്കൊപ്പം നടി സനാഖാനും 11 വയസുള്ള മകനുമുണ്ട്. ഇത് രണ്ടാംതവണയാണ് സാനിയ ഹജ്ജ് കർമത്തിന് എത്തുന്നത്. 2022ലായിരുന്നു നടിയുടെ ആദ്യത്തെ ഹജ്ജ്. ഇക്കുറി സന സാനിയക്കും സഹോദരി അനാം മിർസക്കുമൊപ്പം ആണ് എത്തിയിരിക്കുന്നത്.
സാനിയയും അനാമും ആദ്യമായാണ് ഹജ്ജ് നിർവഹിക്കുന്നത്. എല്ലാവർക്കുമൊപ്പമുള്ള ഫോട്ടോകൾ സന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഹജ്ജിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന നിമിഷങ്ങൾ എന്നാണ് ഫോട്ടോക്ക് താഴെ സന ഖാൻ കുറിച്ചത്. ഫോട്ടോ നിമിഷ വേഗംകൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി.
ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ''പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.