കസാഖിസ്ഥാനില്‍ യാത്രാവിമാനം തകർന്ന് 42 പേർ മരിച്ചു. 25 പേരെ രക്ഷപ്പെടുത്തി. വിമാനത്തില്‍ 62 യാത്രക്കാരും 5 ജീവനക്കാരും അടക്കം 67 പേരാണ് ഉണ്ടായിരുന്നത്. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് നിലത്തിറങ്ങുന്നതിടെ തകര്‍ന്നത്.
കസാഖിസ്ഥാനിലെ അക്താവുവിന് സമീപമാണ് അപകടം. ലാന്‍ഡിംഗിനിടെ വിമാനത്തിന് തീപിടിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബെക്കാവുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കു പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകട കാരണം വ്യക്തമല്ല.