പാലക്കാട്: മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.സംഭവത്തിൽ പ്രമോദിൻ്റെ ഭാര്യ കാർത്തിക (30)യ്ക്കും പരിക്കേറ്റിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.
ഭാര്യയ്ക്ക് മേൽ പെട്രോളൊഴിച്ച ശേഷം ഇയാൾ സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുതറി മാറിയതിനാൽ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്. ഇവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്രോൾ ഒഴിക്കുന്നത് കണ്ട കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.