തെലങ്കാനയില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. മുലുഗുവില്‍ നടന്ന ഏറ്റുമുട്ടലില്‍ കമാന്‍ഡര്‍ ബദ്രു എന്ന പാപ്പണ്ണ അടക്കം ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു മാവോയിസ്റ്റ് യെല്ലാണ്ടു-നര്‍സാംപേട്ട് ഏരിയ കമ്മിറ്റി സെക്രട്ടറിയാണ് ബദ്രു. പോലീസ് തോക്കുകള്‍ പിടിച്ചെടുത്തു.
മുലുഗു ജില്ലയിലെ ചല്‍പാക വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ സേനയും പൊലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളും ഉണ്ടെന്നാണ് വിവരം