Share this Article
image
ആ കോളിൽ ഉപാധികൾ ഉണ്ടായിരുന്നു; പ്രധാനമന്ത്രിയുടെ ഫോൺ നിരസിച്ചെന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്
വെബ് ടീം
posted on 02-10-2024
1 min read
vinesh phogat

ന്യൂഡൽഹി: ഒളിംപിക്സ് അയോഗ്യതയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ കോൾ എത്തിയെങ്കിലും നിരസിക്കുകയായിരുന്നെന്ന് ഒളിംപിക്സ് താരം വിനേഷ് ഫോഗട്ട്. ചില ഉപാധികൾ ആ കോളിന് പുറകിലുണ്ടായിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വിനേഷ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനേഷിൻ്റെ പ്രതികരണം.

പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കുന്നതിനായി ഫോൺ കോൾ റെക്കോർഡ് ചെയ്യാൻ മറുഭാഗത്ത് രണ്ട് പേർ കൂടെ ഉണ്ടാവും. അത് മാത്രമല്ല  ടീമിലെ ആരും ഒപ്പമുണ്ടാവാൻ പാടില്ല.  ഈ രണ്ട് ഉപാധികളോടെ പ്രധാനമന്ത്രിയോട് സംസാരിക്കാനായിരുന്നു ആവശ്യം. എന്നാൽ തന്റെ വികാരങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ ഫോൺ കോൾ നിരസിക്കുകയായിരുന്നെന്ന് വിനേഷ് പറഞ്ഞു.

സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയല്ലാതെ ആത്മാർഥമായ ഫോൺ വിളിയായിരുന്നു അതെങ്കിൽ അംഗീകരിക്കുമായിരുന്നു. രാജ്യത്തെ അത്ലറ്റുകളോട് പ്രധാനമന്ത്രിക്ക് ശരിയായ കരുതലുണ്ടായിരുന്നെങ്കിൽ റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെടാതെ സംസാരിക്കുമായിരുന്നെന്നും അങ്ങനെയെങ്കിൽ തനിക്കും അതിൽ നന്ദി ഉണ്ടാവുമായിരുന്നെന്നും വിനേഷ് പറഞ്ഞു. ഗുസ്തിയിൽ നിന്ന് വിരമിച്ച ഫോഗട്ട് ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൂടിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories