ബംഗളൂരു: കന്നഡ നടൻ വീരേന്ദ്ര ബാബു അറസ്റ്റിൽ.ലൈംഗിക പീഡനക്കേസിലാണ് അറസ്റ്റ്. വീട്ടിലേക്ക് വളിച്ചുവരുത്തി ലഹരി മരുന്ന് നൽകി മയക്കി പീഡിപ്പിച്ചു എന്നാണ് പരാതി. വിഡിയോ ചിത്രീകരിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. 36 കാരിയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2011 ല്‍ പുറത്തിറങ്ങിയ സ്വയം ക്രുഷി എന്ന സിനിമയിലൂടെയാണ് വീരേന്ദ്ര ബാബു ശ്രദ്ധേയനാവുന്നത്.
ചിക്കമംഗളൂരു സ്വദേശിയായ യുവതിയുമായി സൗഹൃദത്തിലായ സംവിധായകന്‍ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. കോഫിയില്‍ മയക്കുമരുന്നു കലക്കി ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇതിന്റെ വിഡിയോ ചിത്രീകരിച്ച ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു. ജൂലൈ 30 ന് ഇവരെ വിളിച്ചുവരുത്തിയ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് തോക്കുചൂണ്ടി ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ തള്ളിയെന്നും പരാതിയില്‍ പറയുന്നു. അതിനു പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ വീരേന്ദ്ര ബാബുവില്‍ നിന്ന് പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഒരാളില്‍ നിന്ന് 1.8 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനാണ് താരം.
സ്വയം ക്രുഷിയില്‍ വീരേന്ദ്ര ബാബു തന്നെയാണ് നായകനായി എത്തിയത്. തിരക്കഥയും വീരേന്ദ്ര ബാബുവാണ് എഴുതിയത്. അംബരീഷ്, തമന്ന, ശോഭരാജ്, ഉമര്‍ഷി, സുമൻ, രംഗായന രഘു. ചരണ്‍രാജ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. 'വിജയ്' എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ വീരേന്ദ്ര ബാബു അവതരിപ്പിച്ചത്.