Share this Article
കാണാതായ വയോധികയുടെ മൃതദേഹം കായലിൽ
വെബ് ടീം
posted on 14-06-2023
1 min read
missing women body found/കാണാതായ വയോധികയുടെ മൃതദേഹം കായലിൽ

വർക്കല : കാണാതായ വയോധികയെ ഇടവ വെറ്റക്കട കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടവ വെൺകുളം തെക്കേ വയൽത്തൊടി സന മൻസിലിൽ സാറാ ഉമ്മ (73)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഇടവ കാപ്പിൽ വെറ്റക്കട കായലിൽ ആലുംമൂട് പള്ളിക്കു സമീപമുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹം കരയിലെത്തിച്ചു. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.

മുഖം പൂർണമായും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിലൂടെയാണ് ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞത്. സാറാ ഉമ്മയെ കാണാനില്ലെന്നുകാട്ടി മരുമകൻ അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. ജൂൺ പത്തിന് രാവിലെ ചെറുമകളുടെ വീട്ടിൽനിന്നു സ്വന്തം വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് സാറാ ഉമ്മ പോയത്. വാർധക്യസഹജമായ ഓർമ്മക്കുറവുള്ള ഇവർ ഇറങ്ങിനടക്കുന്നത് പതിവാണെന്നു ബന്ധുക്കൾ പറയുന്നു. വീട്ടുകാർ ബന്ധുവീടുകളിൽ അന്വേഷിച്ചപ്പോൾ അവിടെയൊന്നും ഇല്ലെന്നറിഞ്ഞതോടെയാണ് അയിരൂർ പോലീസിൽ പരാതി നൽകിയത്. കായലിനു സമീപത്തുകൂടി നടന്നുപോയയാളാണ് മൃതദേഹം കണ്ടത്. അയിരൂർ പോലീസ് എത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കു മാറ്റി. പരേതനായ അബ്ദുൽ സലാമാണ് സാറാ ഉമ്മയുടെ ഭർത്താവ്. മകൾ: അസീന. മരുമകൻ: വിജിൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories