Share this Article
Flipkart ads
സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവർ അറസ്റ്റിൽ
വെബ് ടീം
posted on 28-11-2024
1 min read
ARJUN ARREST

പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ കാറിടിച്ചുവീഴ്ത്തി 3.5 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളില്‍ അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ ഡ്രൈവറും. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണ്ണവും, സ്വർണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് സ്വർണ്ണവും പണവും കണ്ടെടുത്തത്.

ബാലഭാസ്ക്കറിന്‍റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ അര്‍ജുനായിരുന്നു. അര്‍ജുന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സ്വര്‍ണം തട്ടിയ സംഘത്തെ ചെറുപ്പുളശേരിയിലെത്തി അര്‍ജുന്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. 

 പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നും അതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories