ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാരം രണ്ട് ശാസ്ത്രജ്ഞര്‍ക്ക്. പോളിഷ് വംശംജനായ ജോൺ ജെ ഹോപ്പ് ഫീല്‍ഡും ബ്രിട്ടീഷ് കനേഡിയന്‍ വംശജനായ ജെഫ്രി ഹിന്റണുമാണ് പുരസ്‌കാരം പങ്കിട്ടത്. മെഷീന്‍ ലേണിംഗില്‍ ഭൗതീക ശാസ്ത്രത്തിന്റെ ഉപയോഗത്തിനാണ് പുരസ്‌കാരം.
ഇരുവരും ഡാറ്റയുടെ വിശകലനത്തിനും തരം തിരിക്കലിനും മെഷീന്‍ ലേണിംഗിനെ ഫലപ്രദമായി ഉപയോഗിച്ചെന്ന് പുരസ്‌കാരസമിതി വിലയിരുത്തി. പുസ്‌കാരം ഡിസംബറില്‍ സമ്മാനിക്കും.