തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന് ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എ.ആര്‍ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.
സ്ഥാപനം മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടാണ് കാരണം കാണിക്കല്‍ നോട്ടീസ്.
രാജ്യത്തെ പരമോന്നത ഭക്ഷ്യ സുരക്ഷാ റെഗുലേറ്റര്‍ ഏജന്‍സിയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.
ജഗന്‍ മോഹന്‍ സര്‍ക്കാര്‍ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.