കഴിഞ്ഞ അൻപത് വർഷക്കാലമായി പുതുപ്പള്ളിക്കാർക്ക് ഒറ്റ എം എൽ എ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 53 വർഷം. ഇത് കേരള നിയമ നിർമാണസഭാ ചരിത്രത്തിൽ ഒരു റെക്കോർഡ് ആണ്. ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം എം എൽ എ ആയിരുന്ന രണ്ടാമത്തെ സമാജികനാണ് ഉമ്മൻചാണ്ടി. പാലാ മണ്ഡലത്തിൽ 54 വർഷം തികച്ച കെ എം മാണിയാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിലുള്ളത്.
രാജ്യമൊട്ടാകെയുള്ള റെക്കോർഡ് നോക്കുകയാണെങ്കിൽ മൂന്നാം സ്ഥാനത്ത് ഉമ്മൻ ചാണ്ടിയുണ്ട്. 56 വർഷം എംഎൽഎയായ കരുണാനിധിയാണ് ഒരു മണ്ഡലത്തിൽ ഏറ്റവും കൂടുതൽക്കാലം എം എൽ എ ആയ സാമാജികൻ.
1970 മുതൽ 11 തവണ ആണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി എം എൽ എ ആയത്. അതായത് പുതുപ്പള്ളിയിൽ അൻപത് വയസിന് താഴെയുള്ള ആരും തന്നെ ഉമ്മൻ ചാണ്ടി അല്ലാതെ ഒരു എം എൽ എയെ കണ്ടിട്ടില്ല. 1970 ൽ ലഭിച്ച 7258 ആണ് കുറഞ്ഞ ഭൂരിപക്ഷം. 2011 ൽ ലഭിച്ച 33255 വോട്ടാണ് ഉയർന്ന ഭൂരിപക്ഷം.
ഉമ്മൻ ചാണ്ടിയുടെ അര നൂറ്റാണ്ട്; ഒന്നാമനായി കെ എം മാണി തന്നെ
ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; എളിമയും സമര്‍പ്പണബോധവുമുള്ള നേതാവെന്നും പ്രധാനമന്ത്രി
ഉമ്മന്‍ചാണ്ടി ഒരു അനുഭവമാകുമ്പോള്‍...
സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും
ഉമ്മന്‍ചാണ്ടി അന്തരിച്ചു; അന്ത്യം ബെംഗളൂരുവിലെ ആശുപത്രിയില്‍