ഷിരൂരിൽ തെരച്ചിലിന് പോർട്ടിൽ നിന്നും അനുമതി ലഭിച്ചെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. കാലാവസ്ഥ കൂടി അനുകൂലമായാൽ ഡ്രഡ്ജർ എത്തിച്ച് തെരച്ചിൽ സാധ്യമാകും.
കർണാടക മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അനുമതി ലഭിച്ചത്. അതിനാവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഒരാഴ്ച ഷിരൂരിൽ ഓറഞ്ച് അലർട്ടാണ്. അതിന് ശേഷമാണ് തെരച്ചിൽ തുടങ്ങുകയെന്നും ജിതിൻ പറഞ്ഞു.