Share this Article
ജനതാദള്‍(എസ്) എന്ന പേര് ഉപേക്ഷിച്ചു; ജെഡിഎസ് കേരളഘടകം പുതിയ പാര്‍ട്ടിയാകും; ബിജെപി ബന്ധം ഉപേക്ഷിച്ചാൽ ദേശീയ നേതൃത്വത്തിൽ ലയിക്കും’
വെബ് ടീം
posted on 18-06-2024
1 min read
jds-kerala-to-form-new-party

തിരുവനന്തപുരം: പുതിയ പാർട്ടിയുമായി ജെഡിഎസ് കേരള ഘടകം. ജനതാദൾ(എസ്) എന്ന പേര് ഉപേക്ഷിച്ചു. പുതിയ പേര്  റജിസ്റ്റർ ചെയ്യാമെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ആര്‍ജെഡിയില്‍ ലയിക്കുന്നത് ആലോചനയിലില്ല. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു.  ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ബിജെപി ബന്ധത്തെ തുടര്‍ന്ന് സിപിഐഎമ്മില്‍നിന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളില്‍നിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മര്‍ദമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. ‌ദേശീയഘടകം അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി കേന്ദ്രത്തിലെ മോദി മന്ത്രിസഭയില്‍ അംഗമായതോടെ സംസ്ഥാനഘടകം വെട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാര്‍ കൂടി രംഗത്തെത്തിയതോടെ സിപിഐഎമ്മും ഉത്തരം പറയേണ്ട അവസ്ഥയിലായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories