Share this Article
മകള്‍ക്കൊപ്പം സ്‌കൂളിലേക്ക് വരുംവഴി സ്‌കൂട്ടറില്‍ കാറിടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം; മകൾക്ക് ഗുരുതര പരിക്ക്
വെബ് ടീം
posted on 13-11-2023
1 min read
TEACHER DIES IN SCOOTER ACCIDENT

തിരുവനന്തപുരം: മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച അധ്യാപിക കാറിടിച്ച് മരിച്ചു. പുഴനാട് ലയോള സ്‌കൂളിലെ അധ്യാപിക അഭിരാമി (33) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ അര്‍പ്പിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 10 വയസ്സുള്ള മകള്‍ അര്‍പ്പിതയ്‌ക്കൊപ്പം സ്‌കൂളിലേക്ക് വരികയായിരുന്നു അഭിരാമി. ഇതിനിടെയാണ് കള്ളിക്കാട് ഭാഗത്തു നിന്നും അമിത വേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories