കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്നതാണ് മുഖ്യവിഷയമെന്ന് മാത്യു കുഴല്‍നാടന്‍.നികുതി നൽകിയെന്ന ധനമന്ത്രിയുടെ കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പല മാധ്യമങ്ങൾക്കും കത്തിന്റെ പകർപ്പ് ലഭിച്ചു. ആരോപണവിധേയമായ 1.72 കോടി രൂപയ്‌ക്കാണ് നികുതി അടച്ചതെന്ന് കത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വീണാ വിജയന്‍ 1.72 കോടി രൂപയ്ക്ക് നികുതി അടച്ചെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്.
2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ധനവകുപ്പ് പുറത്തുവിട്ടത്കത്തല്ല ക്യാപ്സ്യൂൾ ആണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.വീണയുടെ GST സർട്ടിഫിക്കറ്റ് മാത്യു പുറത്തുവിട്ടു.
സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു