കോഴിക്കോട് വടകര മാർക്കറ്റ് റോഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനി കഷ്ടിച്ച് രക്ഷപ്പെട്ടു. എട്ടോളം നായകളാണ് ബി.ഇ.എം ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുത്തത്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന രാജേഷ്, റഫീഖ് എന്നിവർ നായ്ക്കളെ ഓടിച്ചതോടെയാണ് വിദ്യാർത്ഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടത്.