Share this Article
image
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍
Defendant

ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഷാഹുല്‍ ഹമീദാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ചൊവ്വന്നൂരില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രതികളില്‍ നിന്ന് രണ്ട് കിലോ ഹാഷിഷ് ഓയിലും 150 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു.

സംഭവത്തില്‍ നിതീഷ്, മുഹമ്മദ് അന്‍സില്‍ എന്നിവരെ സംഭവസ്ഥലത്ത് വച്ചും, പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് രാഗില്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷാഹുല്‍ ഹമീദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാഹുല്‍ ഹമീദ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories