വിജയദശമി ആഘോങ്ങൾക്കിടെ ബിഹാറിൽ പെൺകുട്ടികൾക്ക് വാളുകൾ വിതരണം ചെയ്ത് ബിജെപി എംഎൽഎ. ബിഹാറിലെ സീതാമർഹി ജില്ലയിലാണ് സംഭവം. വിജയദശമി ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.
'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവൻറെ കൈ വെട്ടു'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വാൾ വിതരണം. ഉപദ്രവിക്കുന്നവരുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം, ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണമെന്നും എംഎൽഎ മിഥിലേഷ് കുമാർ പറഞ്ഞു.
എംഎൽഎയുടെ ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിമർശനം