Share this Article
Union Budget
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
Sabarimala Ayyappa temple to reopen today for ’Thula Masam’ pooja

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിനാകും നടതുറപ്പ്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പതിനെട്ടാംപടിക്ക് താഴെയുള്ള ആഴിയിൽ അഗ്‌നി പകർന്ന ശേഷം അയ്യപ്പ ഭക്തരെ പടികയറ്റി വിടും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാകില്ല.ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കായി പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നാളെ രാവിലെ തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. ഉഷ പൂജയ്‌ക്ക് ശേഷമാകും നറുക്കെടുപ്പ് നടക്കുന്നത് . വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാകും ക്ഷേത്ര നടകൾ തുറക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories