Share this Article
മേധാ പട്കറിന് അഞ്ചുമാസം തടവുശിക്ഷയും, പത്തുലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി
വെബ് ടീം
posted on 01-07-2024
1 min read
defamation-case-medha-patkar-sentenced-5-months

ന്യൂഡൽഹി: മേധാ പട്കറിന് അഞ്ചുമാസം തടവും പത്തുലക്ഷം  രൂപ നഷ്ടപരിഹാരവും  വിധിച്ച് കോടതി. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്.

സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു വലിയ ശിക്ഷ നൽകുന്നില്ലെന്ന് പറഞ്ഞു. 2000ൽ തനിക്കെതിരെയും നർമദ ബച്ചാവോ ആന്ദോളൻ പദ്ധതിക്കെതിരെയും പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സക്സേനയ്ക്കെതിരെ മേധ കേസ് നൽകിയിരുന്നു. സക്സേന ഭീരുവാണെന്നും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നുമുള്ള ആരോപണത്തിനെതിരെയാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories