Share this Article
Union Budget
ഇന്ത്യയിലെ ആദ്യത്തെ ജെന്‍ എഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും
India's first Gen AI conclave kicks off today

ഇന്ത്യയിലെ ആദ്യത്തെ ജെന്‍ എ ഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍  ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ   കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. ബോള്‍ഗാട്ടി ലുലു ഗ്രാന്‍ഡ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോൺക്ലേവിൽ നിരവധി പ്രമുഖർ പങ്കെടുക്കും.

കേരളത്തെ ലോകത്തിന് മുന്നില്‍ ഷോകേസ് ചെയ്യാനാനുള്ള ശ്രമം ആണെന്നും, കേരളത്തെ എ.ഐ ഹബ് ആക്കുകയെന്നതാണ് ലക്ഷ്യമെന്നു മന്ത്രി പി രാജീവ് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories