സംസ്ഥാനത്തെ എഐ ക്യാമറകളില്‍ 7 എണ്ണം മാത്രമാണ് പ്രവര്‍ത്തന രഹിതമെന്ന് ഗതാഗതവകുപ്പിന്റെ വിവരാവകാശ മറുപടി. 675 കാമറകളാണ് ആകെ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച്ച് മാസം വരെ 60 കോടിയിലധികം രൂപ പിഴ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്
സംസ്ഥാനത്തെ എ ഐ കാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ വിവരാവകാശ മറുപടി പുറത്തുവരുന്നത്. വിവിധ ജില്ലകളിലായി 675 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 668 കാമറകള്‍ കേടുകൂടാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ക്യാമറകളുള്ളത്. 82 എണ്ണം. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 60 വീതം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് തന്നെയാണ് ഏറ്റവുമധികം പിഴത്തുകയും ലഭിച്ചിരിക്കുന്നത്.
ഓരോ കാമറയ്ക്കും ജിഎസ്ടി അടക്കം 11,16,215 രൂപ വരെയാണ് വില. ഇന്‍സ്റ്റാള്‍മെന്റ്, അറ്റകുറ്റപ്പണികള്‍ എല്ലാം കൂട്ടുമ്പോള്‍ ഇതിനും മുകളിലാകും. എന്നിരുന്നാലും വലിയ നഷ്ടമില്ലാതെ എഐ കാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു എന്നാണ് വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നത്.