കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി. തീരുമാനം കോണ്‍ഗ്രസ് ഒൗേദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്. ഡി.കെ.ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ.ദിവസങ്ങള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സിദ്ധരാമയ്യയെ കര്‍ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്്. തുല്യമായ പദവി നല്‍കിക്കൊണ്ട് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയായും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ഡി.കെ. ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായി തുടരുമെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമൊപ്പം മറ്റു മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30നാകും സത്യപ്രതിജ്ഞ. പ്രതിപക്ഷ നിരയിലെ പാര്‍ട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസ് സമവായത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും . മുഖ്യമന്ത്രി പദം പങ്കിടില്ലെന്നും വേണുഗോപാല്‍ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ശിവകുമാര്‍ അതൃപ്തിയറിയിച്ചതും മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ കാരണമായി.ഒടുവില്‍ സോണിയഗാന്ധിയുള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളുടെ അനുനയ ശ്രമം ഫലം കാണുകയായിരുന്നു. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയില്‍ തീരുമാനമായതോടെ, ബംഗളുരുവില്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്.