Share this Article
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് കാലവർഷമെത്തി; അതിശക്തമായ മഴയ്ക്ക് സാധ്യത
വെബ് ടീം
posted on 30-05-2024
1 min read
monsoon arrived in state

തിരുവനന്തപുരം: ശക്തമായ മഴയുടെ ദുരിതത്തിനും മൂടിക്കെട്ടിയ അന്തരീക്ഷത്തിനുമിടയിൽ ആശങ്ക കൂട്ടി സംസ്ഥാനത്ത് കാലവർഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേനൽമഴക്ക് പിന്നാലെയാണ് കാലവർഷത്തിൻ്റെ വരവ്.

കോഴിക്കോട് സൗത്ത് ബീച്ചിൽ ഇടിമിന്നലിൽ 8 പേർക്ക് പരിക്ക്.

ജൂൺ ഒന്നിന് എത്തേണ്ട കാലവർഷത്തിൻ്റെ വരവ് രണ്ട് ദിവസം മുമ്പാണ്. ഇത്തവണ കാലവർഷക്കാലത്ത് മഴയുടെ ശക്തികൂടുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂണിലെ മഴ തന്നെ അതിശക്തമാകാനും സാധ്യതയുണ്ട്.

ഓടകൾ വൃത്തിയാക്കുന്നതടക്കമുള്ള മഴക്കാലപൂ‍ർവ്വ ശുചീകരണങ്ങൾ എങ്ങുമെത്താതിരിക്കെയായിരുന്നു വേനൽമഴ എത്തിയത്. ചുരുങ്ങിയ സമയത്ത് പെയ്ത മഴയിൽ പോലും തിരുവനന്തപുരവും കൊച്ചിയും അടക്കമുള്ള നഗരങ്ങൾ മുങ്ങുന്ന സ്ഥിതിയായിരുന്നു. ശുചീകരണം തുടങ്ങാനാകാത്ത സ്ഥിതിതിയെ ശക്തമായ കാല‍വർഷം എത്രത്തോളം ദുരിതമുണ്ടാക്കുമെന്ന ആശങ്കയുണ്ട്. തലസ്ഥാനത്തിന്‍റെ ദുരിതം ഇരട്ടിയാക്കി സ്മാർട്ട് റോഡ് പണിയും തീർന്നിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories