Share this Article
Flipkart ads
സതീശനെ ഒരു ചുക്കും ചെയ്യാൻ സർക്കാരിനാകില്ലെന്ന് കെ മുരളീധരൻ
വെബ് ടീം
posted on 10-06-2023
1 min read
V D Satheesan against K Muraleedharan

വി.ഡി.സതീശനെതിരായ വിജിലൻസ് അന്വേഷണത്തെ വിമർശിച്ച് കെ മുരളീധരൻ. സർക്കാർ കട്ടുമുടിക്കുമ്പോൾ ഒരു അന്വേഷണവും നടത്താതെ പ്രതിപക്ഷ നേതാവിനെതിരെ ആരെങ്കിലും എന്തെങ്കിലും എഴുതി കൊടുത്താൽ ഉടൻ തന്നെ വിജിലൻസ് അന്വേഷണം നടത്തുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

ബാക്കിയുള്ളവരെ പ്രതിരോധത്തിലാക്കി സ്വയം കക്കാനുള്ള സിപിഎമ്മിന്റെ ഗൂഢ തന്ത്രമാണ് അതിന് പിറകിൽ. ഓല പാമ്പിനെക്കാട്ടി വിരട്ടാൻ വരണ്ട. വി.ഡി.സതീശനെയൊന്നും ഒരു ചുക്കും ചെയ്യാൻ സർക്കാരിനാകില്ല. ഈ സർക്കാരിലെ പലരും ഭാവിയിൽ അഴി എണ്ണേണ്ടി വരുമെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories