Share this Article
രാഹുലിന് സ്നേഹ സമ്മാനമായി പേന; കോട്ടക്കലിൽ എം ടിയെ കണ്ട് രാഹുൽ
വെബ് ടീം
posted on 26-07-2023
1 min read
rahul gandhi meets mt vasudevan nair in kottakkal


മലപ്പുറം: എം.ടി. വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.കോട്ടക്കലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുലിന് എം.ടി. സ്‌നേഹസമ്മാനമായി ഒരു പേന നല്‍കുകയും ചെയ്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു.

എം ടിയുമായി അൽപ സമയം സംസാരത്തിലേർപ്പെട്ട രാഹുൽ എം.ടിയുടെ പുസ്തകങ്ങളേക്കുറിച്ചും സിനിമകളേക്കുറിച്ചും സംസാരിച്ചു. എം.ടിയുടെ വിശ്രുതചിത്രമായ നിർമാല്യത്തെയും ഏറെ വിഖ്യാതമായ നോവൽ രണ്ടാമൂഴത്തെയും പരാമർശിച്ചു. ആരോഗ്യവും പൊതുവിഷയവുമെല്ലാം ഇരുവരുടേയും ചർച്ചയിൽ കടന്നുവന്നു.


എല്ലാ വർഷവും കർക്കകടകമാസം പതിവുള്ള ചികിത്സയ്ക്കായാണ് എം.ടി. കോട്ടക്കൽ ആര്യവൈദ്യശാലയിലെത്തിയത്. പതിനാലു ദിവസമാണ് ചികിത്സ.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് രാഹുല്‍ ഗാന്ധി ചികിത്സയ്ക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലെത്തിയത്. മുട്ടു വേദനയ്ക്കുള്ള ആയുര്‍വേദ ചികിത്സ തേടുന്ന രാഹുല്‍ ജൂലായ് 29 വരെ കോട്ടക്കലില്‍ തുടരും. പ്രിയങ്കാ ഗാന്ധിയും കോട്ടക്കലിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories