മകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പിതാവിന് 90 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് കെ.രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018ലാണ് പീഡനം നടന്നത്. 8 വയസുള്ള മകനെ നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. അന്നത്തെ പയ്യന്നൂർ എസ്.ഐ കെ.പി ഷൈൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പയ്യന്നൂർ പൊലിസ് ഇൻസ്പെക്ടർ കെ.വിനോദ് കുമാർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അഞ്ച് വകുപ്പുകളിലായി തൊണ്ണൂറ് വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപയുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് കെ.രാജേഷ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രൊസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.