Share this Article
അരക്കോടിയിലേറെ വിലയുള്ള വാച്ച് കടലിൽ പോയി; മുങ്ങിയെടുത്ത് ദുബായ് പൊലീസ്
വെബ് ടീം
posted on 30-06-2023
1 min read
Dubai police retrieves expensive watch lost in the sea in Palm Jumeirah

ദുബായ്: കടലിൽ നഷ്ടപ്പെട്ട അരക്കോടിയിലേറെ രൂപ (250,000ദിർഹം) വില വരുന്ന ആഢംബര വാച്ച് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ദുബായ് പൊലീസിന്റെ മുങ്ങൽ വിദഗ്ധ സംഘം.പാം ജൂമൈറയിൽ വച്ച്  യുഎഇ പൗരന്റെ വാച്ചാണ് പൊലീസ് കണ്ടെത്തി തിരിച്ചുകൊടുത്തത്.

ഹമീദ് ഫഹദ് അലമേരിയും സുഹൃത്തുക്കളും ഉല്ലാസബോട്ടിൽ യാത്ര ആസ്വദിക്കുമ്പോഴായിരുന്നു കൂട്ടത്തിലൊരാളുടെ വിലപിടിപ്പുള്ള റോളക്സ് വാച്ച് അബദ്ധത്തിൽ കടലിൽ വീണത്. വാച്ചിന്  250,000 ദിർഹമായിരുന്നു വില. ഹമീദ് ഫഹദ് ഉടൻ തന്നെ ദുബായ് പൊലീസിൽ വിവരമറിയിച്ചു. മിനിറ്റുകൾക്കകം ദുബായ് പൊലീസിന്റെ മുങ്ങൽ വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. 30 മിനിറ്റിനുള്ളിൽ അവർ അത് സമുദ്രത്തിന്റെ അടിയിൽ കണ്ടെത്തുകയും ചെയ്തു. വാച്ചുമായി എത്തിയ പൊലീസ് സംഘത്തെ അഭിനന്ദങ്ങളുടെ കരഘോഷത്തോടെയാണ് എല്ലാവരും വരവേറ്റത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories