കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു. കോളജ് തിങ്കളാഴ്ച തുറക്കും. ബിരുദ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും കോളജ് മാനേജ്മെന്റുമായും വിദ്യാര്‍ഥികളുമായും നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.
കോട്ടയം അമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ എന്നിവര്‍ കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളുമായും ചര്‍ച്ച നടത്തും.
കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച. വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്.
സര്‍ക്കാര്‍ ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി എംഎല്‍എയുമായ എന്‍.ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രിമാരുടെ സംഘം നേരിട്ടെത്തുന്നത്. സാങ്കേതിക സര്‍വ്വകലാശാല പ്രതിനിധികളും ഇന്ന് കോളേജില്‍ എത്തുന്നുണ്ട്.
മാനേജ്‌മെന്റ് പ്രതിനിധികളേയും വിദ്യാര്‍ത്ഥികളെയും കണ്ടശേഷം സര്‍വ്വകലാശാലയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.