ബൽറാംപൂർ: കാണാതായ എട്ട് വയസുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബൽറാംപൂർ ജില്ലയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒക്ടോബർ 11 ന് പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അമ്മാവൻ കരൺ സോണി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിലേക്ക് തള്ളുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
പെൺകുട്ടിയുടെ അമ്മ കഴിഞ്ഞ ഒന്നര മാസമായി സോണിയുടെ വീട്ടിലാണ് മക്കളോടൊപ്പം താമസിച്ചിരുന്നത്. ഭാര്യയോടും ഭാര്യാസഹോദരിയോടും സോണിക്ക് കുടുംബ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്നാണ് കൊലപാതകമെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടു