Share this Article
തക്കാളിയുടെ പേരിൽ വഴക്കിട്ടു പിരിഞ്ഞു; തക്കാളി തന്നെ സമ്മാനമായി നല്‍കി ദമ്പതികളെ ഒരുമിപ്പിച്ച് പൊലീസ്
വെബ് ടീം
posted on 15-07-2023
1 min read
man wins wife back home through half kilo tomato gift

ഭോപ്പാല്‍:തക്കാളിയ്ക്ക് തീ പിടിച്ച വിലയായിരുന്നു. വില കേറി കേറി സെഞ്ചുറി വരെ അടിച്ചു.ഇതിനിടയിൽ അടുക്കളയിൽ നിന്ന് ദേഷ്യം പിടിച്ചുള്ള വീട്ടമ്മമാരുടെ പരിദേവനങ്ങളും വന്നു കൊണ്ടിരുന്നു. ഇതിനിടയിലാണ് ഭോപ്പാലിൽ നിന്ന് ഒരു കുടുംബ വഴക്കും തക്കാളി കാരണം ഉണ്ടായത്. എന്തായാലും ഒടുവിൽ  തക്കാളി വില കാരണം വഴക്കിട്ട് പിരിഞ്ഞ ദമ്പതിമാരെ   പൊലീസ്ഒന്നിപ്പിച്ച സംഭവവും ഉണ്ടായി. മധ്യപ്രദേശ് ഷാഹ്‌ഡോള്‍ സ്വദേശികളായ സഞ്ജീവ് വര്‍മയെയും ഭാര്യ ആരതിയെയുമാണ് പൊലീസ് ഒന്നിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ്കറിയില്‍ ഒന്നിലധികം തക്കാളി ചേര്‍ത്തതിന്റെ പേരില്‍ വഴക്കിട്ടു പിരിഞ്ഞത്. 

ഭക്ഷണശാല നടത്തുകയാണ് ഇരുവരും. ഭക്ഷണമുണ്ടാക്കുന്നതിനിടെ സഞ്ജീവ് കറിയില്‍ രണ്ടു തക്കാളി അധികം ചേര്‍ത്തു. പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയതില്‍ ക്ഷുഭിതയായ ആരതി സഞ്ജീവുമായി വഴക്കായി. ഒടുവില്‍ വാക്കേറ്റം കനത്തതിനു പിന്നാലെ മകളേയുമെടുത്ത് സഞ്ജീവിനോട് പറയാതെ ആരതി വീടു വിട്ടിറങ്ങി. ഇരുവരേയും കണ്ടെത്താനാകാതെ വന്നതോടെ സഞ്ജീവ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.

അന്വേഷണത്തിനൊടുവില്‍ ആരതി സഹോദരിയുടെ വീട്ടിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് ഇടപെട്ടാണ് ഇവരുടെ വഴക്ക് പറഞ്ഞു തീര്‍ത്തത്. ഇരുവരേയും ഒത്തു തീര്‍പ്പു ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.അര കിലോഗ്രാം തക്കാളി ആരതിയ്ക്ക് സമ്മാനമായി നല്‍കിയ സഞ്ജീവ് മേലില്‍ ആരതിയുടെ അനുവാദമില്ലാതെ പാചകം ചെയ്യില്ലെന്ന് വാക്ക് നല്‍കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories