ബംഗളൂരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശികളായ അച്ഛനും മകനും മരിച്ചു. വാണിയമ്പലം സ്വദേശികളായ അബ്ദുള്‍ നാസറും മകന്‍ നഹാസുമാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടകാര്‍ ഡിവൈഡറില്‍ ഇിടക്കുകയായിരുന്നു. ഇവരെ കൂടാതെ ഭാര്യയും രണ്ട് മക്കളും സഹോദരനും വാഹനത്തിലുണ്ടായിരുന്നു. പരിക്കേറ്റ ഇവരെ മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് ഇവര്‍ മൈസൂരുവിലേക്ക് വിനോദയായാത്ര പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. അച്ഛനും മകനും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വാണിയമ്പലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് നഹാസ്.
ഇതുകൂടി വായിക്കാം
ആ വൈറൽ വിപ്ലവ ഗാനം ഇറങ്ങിയിട്ട് മൂന്ന് വർഷം
ദേശീയ കസിന്‍സ് ദിനം; ഇങ്ങനെ ഒരു ദിനത്തേക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
നിർമ്മാതാക്കൾക്ക് താത്പര്യം തോന്നാത്ത മമ്മൂട്ടി ചിത്രം;ആ സൂപ്പർ ഹിറ്റ് റിലീസായിട്ട് 36 വര്‍ഷം