Share this Article
തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി ഇന്ന് പാര്‍ട്ടിയിലില്ല; കെ മുരളീധരന്‍
muralidharan

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ തോല്‍വിയില്‍ നേതൃത്വത്തെ വീണ്ടും വിമര്‍ശിച്ച് കെ.മുരളീധരന്‍. തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതാണ്. ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് അവിടെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്.

തന്നെ തൃശൂരില്‍ കൊണ്ടുവിടാന്‍ അഡ്വ. കെ പ്രവീണ്‍കുമാര്‍ അടക്കമുള്ളവരുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍, സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ എന്നോടു കയറാന്‍ പറഞ്ഞു.

ഏതായാലും ചെന്നുപെട്ടുപോയി. പിന്നെ എങ്ങനെയൊക്കെയോ തടിയൂരി, ജീവനും കൊണ്ട് രക്ഷപ്പെട്ടുവെന്നായിരുന്നു കെ.മുരളീധരന്റെ പരാമര്‍ശം.

കോഴിക്കോടട് വെള്ളയില്‍ ബ്ലോക്ക് കമ്മിറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വേദിയിലിരിക്കെ ആയിരുന്നു മുരളീധരന്റെ വിമര്‍ശനം.

തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ ലാസ്റ്റ് ബസ്സെന്നും അടുത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണം.

തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി ഇന്ന് പാര്‍ട്ടിയിലില്ലെന്നും ഒന്നിച്ചു നില്‍ക്കേണ്ട സമയമായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories