Share this Article
രഞ്ജിത്ത് നടിക്ക് അയക്കാനെന്ന് പറഞ്ഞ് നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന് യുവാവ്
The young man


സംവിധായകന്‍ രഞ്ജിത്ത് മദ്യം കുടിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ് ചെയ്തതെന്ന് പരാതിക്കാരനായ കോഴിക്കോട് സ്വദേശി  വെളിപ്പെടുത്തി. പ്രമുഖ നടിക്ക് അയച്ചുകൊടുക്കാന്‍ എന്ന് പറഞ്ഞ് തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി. വന്യമായ ലൈംഗിക പീഡനമാണ് ബംഗളൂരുവിലെ ഹോട്ടലില്‍ ആ രാത്രി താന്‍ നേരിട്ടത്.

തന്റെ ദുരനുഭവം പറഞ്ഞപ്പോള്‍ ഇടവേള ബാബു തന്നെ ലൈംഗികമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. ഇടവേള ബാബു നടത്തിയ ലൈംഗിക ചുവയുള്ള സംസാരത്തിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട്. നിയമപരമായി ഏതറ്റം വരെയും താന്‍ പോകുമെന്നും കോഴിക്കോട് സ്വദേശിയായ യുവാവ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories