ഓമന മൃഗങ്ങളോട് പ്രത്യേകിച്ച് വളര്‍ത്തു നായകളോട് ഉടമകൾക്കുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്.പലരും തങ്ങളുടെ മക്കളെക്കാൾ അധികം ഇവരെ സ്നേഹിക്കുന്നവരുമാണ്. വളര്‍ത്തു നായയ്ക്ക് ഒരു നിമിഷംപോലും തന്നെ വിട്ടുപിരിഞ്ഞ് നില്‍ക്കാനാകില്ലെന്ന് മനസിലാക്കിയ ഒരു ഉടമ ചെയ്തത് എന്തെന്ന് അറിഞ്ഞാൽ പലരും അന്തം വിടും. നായയുടെ വിട്ടുപിരിയാനാവാത്ത സ്നേഹത്തിനു മുന്നിൽ സിഡ്‌നി സ്വദേശി തന്റെ ജോലി ഉപേക്ഷിച്ചാണ് അതിന് പരിഹാരം കണ്ടെത്തിയത്. ആഷ ദില്ലണ്‍ എന്ന ന്യൂട്രീഷനിസ്റ്റാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. മുപ്പതുകാരിയായ ആഷ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ഫീല്‍ഡിലാണ് ജോലി ചെയ്തിരുന്നത്.
ജോലിക്കായി വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വളര്‍ത്തുനായയ്ക്ക് അത്യധികമായ സങ്കടം വരുമെന്നും കൂടാതെ കരയുമെന്നും അവന്റെ 'വിട്ടുപിരിയുന്നതിലുള്ള ഉത്കണ്ഠ' മാറ്റിയെടുക്കുക എന്നത് മാത്രമായിരുന്നു തന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യമെന്നും ആഷ പറയുന്നു.
കോക്കര്‍ സ്പാനിയല്‍ എന്ന വിഭാഗത്തില്‍പെട്ട 'റോമിയോ' എന്ന വളര്‍ത്തുനായയാണ് അവര്‍ക്കൊപ്പമുള്ളത്. 'ഈ ഉത്കണ്ഠയുള്ളതിനാല്‍ റോമിയോ നിലവിളിച്ചുകൊണ്ടിരിക്കും. ഫര്‍ണിച്ചറുകള്‍ വലിച്ചുകീറും. ഞാന്‍ വീട്ടിലാണെങ്കില്‍ ഓരോ റൂമില്‍ പോകുമ്പോഴും എന്റെ പിന്നാലെവരും. ബാത്‌റൂമില്‍ ഒപ്പം കൊണ്ടുപോകണമെന്ന് വരെ വാശി പിടിക്കും.' ആഷ വ്യക്തമാക്കുന്നു. തന്റെ ചെരുപ്പ് കടിച്ചുപറിക്കുന്നതും എപ്പോഴും തന്നോട് പറ്റിച്ചേര്‍ന്ന് കിടക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണെന്നും ആഷ കൂട്ടിച്ചേര്‍ക്കുന്നു.
എനിക്ക് കഴിയുന്ന തരത്തില്‍ 'റോമിയോയെ സഹായിക്കണം. അതിനാണ് ഇപ്പോള്‍ ജോലി രാജിവെച്ചത്.' ആഷ പറയുന്നു. ആഷയ്ക്ക് അഞ്ച് വളര്‍ത്തു നായകളാണുള്ളത്. എന്നാല്‍ അവര്‍ക്കാര്‍ക്കും റോമിയോയുടെ അത്ര വിഷമങ്ങളോ ഉത്കണ്ഠയോ ഇല്ലെന്നാണ് ആഷ പറയുന്നു