രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ആംആദ്മി പാർട്ടി. ഏകീകൃത സിവില്‍ കോഡിനെ തത്വത്തില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നതായും ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന് ഭരണഘടനയുടെ നാൽപ്പത്തിനാലാം അനുച്ഛേദത്തില്‍ പറയുന്നുണ്ടെന്നും ആംആദ്മി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
ഏകീകൃത സിവില്‍കോഡിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏതിര്‍പ്പ് രേഖപ്പെടുത്തുന്നതിനിടെയാണ് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. ഭരണഘടന ഏക സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നെന്നാണ് ആംആദ്മിയുടെ പ്രതികരണം. എല്ലാ മത വിഭാഗങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വിഷത്തില്‍ സമവായം കണ്ടെത്തണമെന്ന് എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു
വിഷയത്തില്‍ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത് വന്നിരുന്നു. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പറിയിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തരെ അഭിസംബോധന ചെയ്യവെയാണ് ഏകസിവില്‍ കോഡ് വീണ്ടും പ്രധാനമന്ത്രി പരാമര്‍ശിച്ചത്.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും രണ്ട് നിയമങ്ങള്‍ വെച്ച് ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടു പോകാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി വിഭജന രാഷ്ട്രീയം പറയുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം .