ചോദ്യപേപ്പർ ചോർച്ചയിൽ എം.എസ്. സൊല്യൂഷൻസ് സി ഇ ഒ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇറക്കി. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.
ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നേരത്തേ ഷുഹൈബിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ശുഹൈബിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷുഹൈബ് ഇപ്പോൾ ഒളിവിലാണെന്നാണ് ക്രൈബ്രാഞ്ച് റിപ്പോർട്ട് .
ചോദ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ എവിടെ നിന്ന് ആരുടെയൊക്കെ സഹായം ലഭിച്ചു തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും കണ്ടെത്തേണ്ടത് . അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ശുഹൈബിനെതിരെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരടക്കം മൊഴി നൽകിയിരുന്നു. കേസിൽ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസ് പിന്നീട് 31 ലേക്ക് മാറ്റുകയായിരുന്നു.