Share this Article
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി
Review Petition Filed Against Supreme Court's Marriage Equality Judgement

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി.  അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരുക്കുന്നത്. സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.

വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി വിധിച്ചിരുന്നു. സ്വവര്‍ഗ പങ്കാളികള്‍ ഒന്നിച്ച് ജീവിക്കുന്നതില്‍ തടസമില്ലെന്നും ഇത് മൗലികാവകാശമായി അംഗീകരിക്കാനാകില്ലെന്നുമായിരുന്നു സുപ്രീംകോടതി വിധി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories