Share this Article
സർക്കാർ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കും;പദ്ധതി ചർച്ചയ്ക്ക് മേഖലാ യോഗങ്ങൾ; മന്ത്രിസഭയുടെ നവകേരള സദസ് നവംബർ 18 മുതൽ ഡിസംബർ 24 വരെ; 98.5% സഹകരണ മേഖലയും കുറ്റമറ്റതെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 27-09-2023
1 min read
CM PRESS MEET ON NAVAKERALA SADASS

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങൾ നടത്തും. ഒക്ടോബർ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങൾ നടത്തുമെന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ അവലോകനമാകും ഈ യോഗങ്ങളുടെ മുഖ്യ അജൻഡ. അതിദാരിദ്ര്യ നിർമാർജനം, ദേശീയപാത ഉൾപ്പെടെയുള്ള പദ്ധതികൾ ചർച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികൾ പ്രത്യേകം ചർച്ച ചെയ്യും. ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികൾക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പ്രശ്നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങൾ ചേരുന്നത്. 14 ജില്ലകളിൽ നിന്നായി 260 വിഷയങ്ങൾ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തു. 241 വിഷയങ്ങൾ ജില്ലാതലത്തിൽത്തന്നെ പരിഹരിക്കും. മാലിന്യ നിർമാർജനത്തിന് അവബോധം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമാണ്. 2021 നവംബർ ഒന്നിനു മുൻപ് സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കും. 2024ൽ അതിദരിദ്ര നിർമാർജനം 93 ശതമാനം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതിക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ കൂടുതൽ നടപടി സ്വീകരിക്കും. മുതലപ്പൊഴിയിൽ അപകടം ഇല്ലാതാക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ നിയോജക മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കും. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് സംഘടിപ്പിക്കുക.നവകേരള സദസ് ബഹിഷ്കരിക്കാനുള്ള തീരുമാനം അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലാവർക്കും വേണ്ടിയുളള പദ്ധതിയാണിത്ഇത്തരം പദ്ധതികളെല്ലാം ബഹിഷ്‌കരിക്കുന്ന നിലയാണ് ഉള്ളത്.കേരളീയം പദ്ധതി ബഹിഷ്കരിച്ചത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

98.5% സഹകരണ മേഖലയും കുറ്റമറ്റതെന്ന് മുഖ്യമന്ത്രി.  കേരളത്തിലെ സഹകരണ പ്രസ്ഥാനം  നാടിനു വലിയ സംഭാവനയാണ്  നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കരുവന്നൂരിലെ തട്ടിപ്പിനെ വലിയ ഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. ഒരു പാത്രം ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ ആകെ മോശമാണെന്നു പറയരുത്.അവിടുത്തെ പ്രശ്നങ്ങൾ ആദ്യം കണ്ടെത്തിയ കേന്ദ്ര ഏജൻസികളല്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര ആരോപണമെന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയിലെ ക്രമക്കേടുകൾ തടയാൻ 50 വർഷം പഴക്കമുള്ള നിയമങ്ങൾ പരിഷ്കരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാനാണ് സർക്കാർ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചത്. ‌‍ഇപ്പോഴത്തെ നീക്കങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് സംശയിക്കണം. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയം ഉയർന്നുവന്നപ്പോൾത്തന്നെ പൊലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായി ഇടപെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇ.ഡി വന്നത്. എന്തായാലും ഇ.ഡിയുടെ ലക്ഷ്യം വിജയിക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories