ബെംഗളുരു : കര്‍ണാടക സര്‍ക്കാരില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി.മുഖ്യമന്ത്രി സിദ്ധരാമയ്യ്ക്ക് ധനകാര്യവും ഇന്റലിജന്‍സ് വകുപ്പുകള്‍.ജലസേചനം, ബെംഗളൂരു നഗരവികസനം എന്നിവ ഡി.കെ ശിവകുമാറിന്.ആഭ്യന്തരം ജി.പരമേശ്വര കൈകാര്യം ചെയ്യും.അന്തിമ ഉത്തരവിറങ്ങി.വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി.