മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. ഗൂഡാലോചനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന പാക് വംശജന്‍ തഹാവൂര്‍ റാണെ ഇന്ത്യയ്ക്ക് കൈമാറന്‍ കാലിഫോര്‍ണിയയിലെ് അപ്പീല്‍ കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ ഇന്ത്യ ശക്തമായ തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയാണ് ഉത്തരവ്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കുറ്റവാളികളെ കൈമാറല്‍ ഉടമ്പടി പ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യു എസ് ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെ റാണ നല്‍കിയ ഹര്‍ജിയാണ് അപ്പീല്‍ കോടതി തളളിയത്.
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പടെ 166 പേരാണ് മരിച്ചത്. പാക് വംശജനായ റാണ ലഷ്‌കര്‍ ഏജന്റാണെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. മുംബാ താജ് ഹോട്ടലിന്റെ ചിത്രങ്ങള്‍ അടക്കം ലഷ്‌കറിന്‍ കൈമാറിയത് റാണയാണെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍.