അന്തരിച്ച സിപിഐഎം നേതാവിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. മരിച്ച ആളോട് അല്‍പം ബഹുമാനം ആവാമെന്ന് വാദത്തിനിടെ ഹൈക്കോടതി പരാമര്‍ശിച്ചു. മെഡിക്കല്‍ കോളേജിന് കൈമാറിയ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കണമെന്ന മകള്‍ ആശ ലോറന്‍സിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മീഡിയേറ്ററെ നിയമിക്കാമെന്നും മീഡിയേറ്റര്‍ ആര് വേണമെന്ന് തിങ്കളാഴ്ചക്കകം ഹര്‍ജി ഭാഗം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ നിര്‍ദേശം ആശയും അംഗീകരിച്ചിട്ടുണ്ട്. മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ആവശ്യം സിംഗിള്‍ ബഞ്ച് തള്ളിയതിനെതിരെയാണ് ആശ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് മാറ്റി.