പട്ന: വോട്ടവകാശം വിനിയോഗിച്ചാല്‍ പകുതി പൈസയ്ക്ക് തീയറ്ററില്‍ നിന്ന് സിനിമ കാണാന്‍ അവസരം. മഷി പുരട്ടിയ കൈയുമായി നഗരത്തിലെ ഏത് തീയറ്ററുകളില്‍ എത്തിയാലും അവിടെ ജൂണ്‍ ഒന്നിനും രണ്ടിനും പകുതി പൈസയ്ക്ക് സിനിമ കാണാനാണ് അവസരം. തെരഞ്ഞെടുപ്പില്‍ ബിഹാറിലെ പട്‌നയില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുക ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി.
ജില്ലാ ഭരണാധികാരിയുടെ നേതൃത്വത്തില്‍ നഗരത്തിലുടനീളമുള്ള തിയറ്റര്‍ ഉടമകളും മാനേജര്‍മാരും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജില്ലയില്‍ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായി സാധ്യമായതെല്ലാം ജില്ലാഭരണകൂടം ചെയ്യുന്നുണ്ട്. ജൂണ്‍ ഒന്നിനാണ് പട്‌ന ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് പട്‌നയിലാണ്. 45 ശതമാനമായിരുന്നു പോളിങ്.
പട്‌ന ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപി രവി ശങ്കര്‍ പ്രസാദാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. 2009ലും 2014ലും ശത്രുഘ്‌നന്‍ സിന്‍ഹയാണ് ബിജെപി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ മുന്‍ ലോക്‌സഭാ സ്‌പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിന്റെ മകനാണ് രവിശങ്കര്‍ പ്രസാദിന്റെ എതിര്‍ സ്ഥാനാര്‍ഥി.