Share this Article
image
നരേന്ദ്രമോദി - നൈജീരിയന്‍ പ്രസിഡന്റ് കൂടിക്കാഴ്ച ഇന്ന്
Narendra Modi - Nigerian President meeting today

നൈജീരിയയിലെത്തിയ പ്രധാമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്റ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെക്കും.നൈജീരിയയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.

17 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയ സന്ദര്‍ശിക്കുന്നത്. നൈജിരിയ സന്ദര്‍ശനത്തിന് പിന്നാലെ നരേന്ദ്ര മോദി ബ്രസീലിലെത്തും. അവിടെ നടക്കുന്ന ജി-20 ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories