വയനാടന്‍ തേനിനൊപ്പം തേനില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡും സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര കാര്‍ഷിക ക്ഷേമ മന്ത്രാലായത്തിന്റെ നിയമനുസരിച്ച് തേനീച്ച കര്‍ഷകരുടെ കാര്‍ഷികോല്‍പാദക കമ്പനി രൂപീകരിച്ചു.