കര്‍ണാടക സർക്കാർ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നതായി സൂചന. ബിജെപി സര്‍ക്കാരിന്റെ കര്‍ണാടക സർക്കാർ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നതായി സൂചന. ബിജെപി സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കടേഷ് അറിയിച്ചു. മൈസൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഭേദഗതി പിൻവലിക്കുന്നത് സംബന്ധിച്ച് മന്ത്രി സൂചന നൽകിയത്.
കാളകളെ കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നുകൂട? പ്രായാധിക്യം മൂലം ചാവുന്ന പശുക്കളെ കുഴിച്ചിടാന്‍ പോലും കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. പശുക്കള്‍ ചത്തത് എങ്ങനെയെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെ നിയമത്തിന്റെ നൂലാമാലകളെ ഭയക്കേണ്ട സ്ഥിതിയാണെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2020ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതിയില്‍ പശുക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു. 13 വയസ്സ് പൂർത്തിയായതോ, സാരമായ രോഗമുള്ളതോ ആയ കാളകളെ മാത്രമേ മാംസാവശ്യത്തിനായി കൊല്ലാൻ പാടുള്ളൂവെന്നാണ് നിയമ ഭേദഗതി. പശുക്കളെയും കാളകളെയും വിൽക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും നിയമം മൂലം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് 5–7 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 2021 ജനുവരിയിലാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ബിജെപി സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി കർഷക വിരുദ്ധമെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വരികയും ചെയ്തിരുന്നു.
അപലപിച്ച് ബസവരാജ് ബൊമ്മൈ
അതേസമയം, എരുമകളെ കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ എന്തിന് അറുത്തുകൂടാ എന്ന മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ രംഗത്ത് എത്തി.
ഭാരതീയർക്ക് പശുക്കളോട് വൈകാരിക ബന്ധമുണ്ടെന്നും അവയെ അമ്മയായി ആരാധിക്കുന്നുണ്ടെന്നും ബൊമ്മൈ ട്വീറ്റുകളിലൂടെ വ്യക്തമാക്കുന്നു."ഗോഹത്യ നിരോധിക്കണമെന്ന് ആദ്യം വാദിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി