ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുള്ള തലവന്‍ നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം പറഞ്ഞു. ഹിസ്ബുള്ളയെ ദുര്‍ബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് സഹതാപമുണ്ടെന്നും കാരണം അവര്‍ പരാജയപ്പെട്ടെന്നും നയിം ഖാസിം പറഞ്ഞു.